
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരത്ത് നിന്ന് കുവൈറ്റിലേക്ക് പുതിയ സര്‍വീസ്
ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തുന്ന കുവൈറ്റ് എയര്‍വേയ്സിനു പുറമെയാണ് ജസീറയുടെ സര്‍വീസ്
തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയര്‍വേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങുന്നു. ഒക്ടോബര്‍ 30ന് തുടങ്ങുന്ന സര്‍വീസ് ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമായിരിക്കും. ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തുന്ന കുവൈറ്റ് എയര്‍വേയ്സിനു പുറമെയാണ് ജസീറയുടെ സര്‍വീസ്.
തിരുവനന്തപുരത്തുനിന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈറ്റിലെത്തും. അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേര്‍ക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
ജസീറയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് ആണിത്. ബജറ്റ് എയര്‍ലൈന്‍ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കുവൈത്ത് യാത്ര സാധ്യമാകും. ബുക്കിങ് ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ


