യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ എത്താത്തതില്‍ പരാതിയില്ല.

Nilambur by-election; VV Prakash's wife and daughter came to vote
Nilambur by-election; വിവി പ്രകാശിന്റെ ഭാര്യയും മകളും വോട്ട് ചെയ്യാനെത്തിയപ്പോള്‍ Source by : ടെലിവിഷന്‍ ചിത്രം
Last Updated :19 June 2025, 5:46 pm IST

News Now

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്റും കഴിഞ്ഞ തവണ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയുമായി വിവി പ്രകാശിന്റെ ഭാര്യയും മകള്‍ നന്ദനയും വോട്ട് രേഖപ്പെടുത്തി. എടക്കര ജിഎച്ച്എസ്എസിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. മരണം വരെ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകുമെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ എത്താത്തതില്‍ പരാതിയില്ല. യുഡിഎഫിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്നത് അവരുടെ വിശ്വാസമാണെന്നും ആ വിശ്വാസം എന്നും തെളിയിച്ചിരിക്കുമെന്നും മകള്‍ നന്ദന പറഞ്ഞു വ്യക്തമാക്കി.

വോട്ട് ചെയ്യാന്‍ എത്തില്ലെന്ന തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. അത്തരം വിവാദം ഉണ്ടാക്കിയവരോട് തന്നെ അതിന്റെ മറുപടി ചോദിക്കണം. എത്തിച്ചേരാനുള്ള തടസ്സം കൊണ്ടാണ് വോട്ട് ചെയ്യാന്‍ വൈകിയത്. ആറുമണിവരെ വോട്ട് ചെയ്യാന്‍ സമയമുണ്ടെന്നും നന്ദന പറഞ്ഞു. ഇത് വൈകാരിക ദിനമാണെന്നും തെരഞ്ഞെടുപ്പ് ദിനത്തില്‍ അച്ഛനെയാണ് ഏറ്റവും അധികം ഓര്‍മിക്കുന്നതെന്നും നന്ദന പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനത്തില്‍ മകള്‍ നന്ദന വിവി പ്രകാശിന്റെ ചിത്രവും വികാരാര്‍ദ്രമായ കുറിപ്പും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. മിസ് യു അച്ഛാ.. എന്നാണ് മകള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates