'രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിടും; പഠിക്കാനോ സ്കൂളില്‍ പോകാനോ അനുവദിക്കില്ല'; അച്ഛന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു
മദ്യപാനിയായ അച്ഛന്റെ ക്രൂരമര്‍ദനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്റെ ക്രൂരമര്‍ദനം. മദ്യപനായ അച്ഛന്റെ ക്രൂരമര്‍ദനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.
അച്ഛന് മദ്യപിച്ചെത്തുന്ന ദിവസങ്ങളില്‍ അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അതിനിടെ അച്ഛന്റെ പീഡനം ബന്ധുവിനോട് തുറന്നുപറയുന്ന പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശവും പുറത്തുവന്നു. അമ്മയെയും തന്നെയെയും രാത്രിയില്‍ നിന്ന് വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്നും ക്രൂരമായി മര്‍ദിക്കുമെന്നും പെണ്‍കുട്ടി പറയുന്നു. സ്കൂളില്‍ പോകാനോ, പഠിക്കാനോ സമ്മതിക്കില്ലെന്നും പാഠപുസത്കങ്ങള് കീറിക്കളയുമെന്നും പെണ്‍കുട്ടി പറയുന്നു.
വനിത സെല്ലിലും ചൈല്‍ഡ് ലൈനിലും മുഖ്യമന്ത്രിക്കും നെയ്യാറ്റിന്‍കര പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരിടത്തുനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. ശനിയാഴ്ച അച്ഛന്റെ മര്‍ദനം സഹിക്കവയ്യാതെയോടെയാണ് പെണ്‍കുട്ടി ഫ്ലോര്‍ ക്ലീനറായ ലൈസോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം അച്ഛന്റെ ക്രൂരമായ മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിവലവില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസ് ഉള്ളതായി നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Summary
Ninth class student attempted suicide following brutal assault by father
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും


