70 ലക്ഷത്തിന്റെ ഭാ​ഗ്യം വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റിന്; നിര്‍മല്‍ ഭാ​ഗ്യക്കുറി ലോട്ടറി ഏജന്റിന്

ലോട്ടറി ഏജന്റായ നെരേപ്പറമ്പന്‍ ചാക്കുണ്ണിക്കാണ് സമ്മാനം ലഭിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST
Edited by :migrator

കണ്ണൂർ: കേരള സംസ്ഥാന നിര്‍മല്‍ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം ലോട്ടറി ഏജന്റിന്. വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്. 

ലോട്ടറി ഏജന്റായ നെരേപ്പറമ്പന്‍ ചാക്കുണ്ണിക്കാണ് സമ്മാനം ലഭിച്ചത്. വര്‍ഷങ്ങളായി ലോട്ടറിവില്‍പ്പന നടത്തുന്ന ചാക്കുണ്ണിക്ക് ചെറിയ തുകകള്‍ സമ്മാനങ്ങളായി കിട്ടാറുണ്ടെങ്കിലും ആദ്യമായാണ് വലിയ തുക കിട്ടുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരിയാരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു. 

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now