
News Now
ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന് രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നിധിന് രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്മെന്റ് അറിയിച്ചു. അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ എതിരെ നിധിന് മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, കോളജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നിധിന്റെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപമാണെന്ന് കുടുംബം ആരോപിക്കുന്നു. തന്റെ മകന് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊലപ്പെടുത്തിയതാണെന്നും നിധിന്റെ പിതാവ് പറഞ്ഞു. നിറത്തിന്റെ പേരില്‍ അവനെ പരിഹസിച്ചെന്നും മകനെ കൊന്നതാണെന്നും പിതാവ് പറഞ്ഞു. പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന നിധിനെ വകുപ്പ് മേധാവിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും, മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് നിറത്തിന്റെയും ജാതിയുടെയും പേരില്‍ 'പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും പിതാവ് രാജന് പറഞ്ഞു.
സംഭവം നടന്ന ദിവസം കോളജില്‍ നിന്ന് വിളിച്ചപ്പോള്‍ നിധിന് അപകടം പറ്റിയെന്നും ഐസിയുവിലാണെന്നുമാണ് അറിയിച്ചതെന്ന് അമ്മ പറയുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ലെന്നും ബോധപൂര്‍വ്വം കോള്‍ കട്ട് ചെയ്തതായും അവര്‍ പരാതിപ്പെട്ടു. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ക്രൂരമായ റാഗിങ്ങിന് നിധിന് ഇരയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
Summary
Nithin RajDeath: Authorities Suspend Teachers Accused in Hospital Building Fall Incident
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്

'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്സി



