
'കോടതി വിളക്ക്' നിരോധിക്കാനാവില്ല, പേര് മാറ്റണമെന്ന് ഹൈക്കോടതി
'കോടതി വിളക്ക്' എന്ന പേര്, മതാചാരവുമായി ബന്ധപ്പെട്ട ചടങ്ങിന് നീതിന്യായ സംവിധാനത്തിന് ബന്ധമുണ്ടെന്ന ധാരണയുണ്ടാക്കുമെന്നതു പരിഗണിച്ചാണു കോടതി നിര്‍ദേശം.

കൊച്ചി: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നടത്തുന്ന 'കോടതി വിളക്കി'ന് കൂടുതല്‍ അനുയോജ്യമായ മറ്റൊരു പേര് സ്വീകരിക്കുന്നതു പരിഗണിക്കാന്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്കു നിര്‍ദേശം നല്കി. ബന്ധപ്പെട്ട എല്ലാവരെയും കേട്ട് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വി രാജവിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
'കോടതി വിളക്ക്' എന്ന പേര്, മതാചാരവുമായി ബന്ധപ്പെട്ട ചടങ്ങിന് നീതിന്യായ സംവിധാനത്തിന് ബന്ധമുണ്ടെന്ന ധാരണയുണ്ടാക്കുമെന്നതു പരിഗണിച്ചാണു കോടതി നിര്‍ദേശം. സ്ഥാപനപരമായ നിഷ്പക്ഷത നിലനിര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമായ മറ്റൊരു പേര് സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും കോടതി വിലയിരുത്തി. എന്നാല്‍ വിളക്ക് നിരോധിക്കാനുള്ള കാരണങ്ങളൊന്നുമില്ലെന്നു കോടതി വ്യക്തമാക്കി. ഭരണഘടന തത്വങ്ങള്‍ക്കു വിരുദ്ധമായിട്ടല്ല വിളക്ക് നടത്തുന്നത്. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ പങ്കെടു ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചാവക്കാട് കോടതിയിലെ അഭി ഭാഷകരാണു ചടങ്ങ് നടത്തുന്ന തെന്നും കോടതി പറഞ്ഞു.
കോടതി വിളക്ക് സംഘടിപ്പിക്കാന്‍ തൃശൂര്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ സജീവമായി പങ്കാളികളാകരുതെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി 2022 ല്‍ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നതില്‍ 'കോടതി വിളക്ക്' എന്ന പേര് ഉപയോഗിക്കുന്നതു തടയുന്നത് പരിഗണിക്കണമെന്നും നിര് ദേശിച്ചിരുന്നു. ഇത് പാലിക്കുന്നില്ലെന്ന് കാട്ടി ഗുരുവായൂര്‍ ഗുരുബാബ ആശ്രമം അഡ്മിനിസ്ട്രേറ്റര്‍ രാജേശ്വരി നല്കിയ പരാതിയെ തുടര്‍ന്ന് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
No ban on ‘Kodathi Vilakku’, but consider a change of name: Kerala HC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി



