ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

ലോകകേരള സഭ തുടരേണ്ടതില്ലെന്ന് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്

CM VD Satheesan
CM VD Satheesan
Edited by :Sujith
Last Updated :21 സെപ്റ്റംബർ 2026, 12:45 pm IST

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടര്‍ന്നും സംഘടിപ്പിക്കുന്നത് നിലവിലുള്ള സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോക കേരളസഭയുടെ ആറാമത് എഡിഷനായി പുതിയ സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്കും, നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള അത്യാവശ്യ പരിപാടികള്‍ക്കും മാത്രമാണ് നിലവില്‍ തുക അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരത്തിലുള്ള വിവിധ പ്രവാസി ക്ഷേമ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു കൂടിയാണ് തുക നീക്കിവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

News Now

Summary

No Change in UDF Govt Decision to Scrap Loka Kerala Sabha: CM VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates