ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി

22-year-old woman hanged herself
ആസിയSource by : ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Last Updated :27 August 2024, 9:15 am IST

News Now

ആലപ്പുഴ: നവ വധുവിനെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നു പൊലീസ്. കായംകുളം ഒഎൻകെ ജങ്ഷൻ കൂട്ടുങ്കൽ വീട്ടിൽ ആസിയ(22) യാണു മരിച്ചത്. ഭർത്താവ് മുനീറിന്റെ വീടായ ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.

യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 'കാൻസർ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു'- എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. ഇതു പെൺകുട്ടിയാണോ എഴുതിയത് എന്നുറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയും നടത്തും.

പ്രാഥമിക അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പൊലീസ് പറഞ്ഞു. ഒരു വർഷത്തോളം മുൻപാണു സക്കീറിന്റെ മരണം. ഞായർ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസം മുൻപാണു പ്രണയ വിവാഹം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിതാവിന്റെ വിയോഗം വിവാഹ ശേഷവും ആസിയയെ അലട്ടിയിരുന്നു. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായി ജോലി ചെയ്തിരുന്ന ആസിയ ആഴ്ചയിലൊരിക്കലാണ് ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്. സംഭവ ദിവസം ആസിയ ചെറിയ തലവേദനയുള്ളതായി പറഞ്ഞപ്പോൾ ഡോക്ടറെ കാണിക്കണോയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി.

ബീച്ചിലേക്കു പോകാൻ വീട്ടിലുള്ളവർ ആദ്യമിറങ്ങി. മുനീർ വാഹനത്തിൽ പെട്രോൾ നിറച്ചു തിരികെയെത്തിയപ്പോഴാണു വീട്ടിലെ കിടപ്പു മുറിയിൽ ആസിയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

കായംകുളം ടൗൺ ഷഹീദാർ പള്ളിയിൽ കബറടക്കി. സെലീനയാണ് ആസിയയുടെ മാതാവ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates