
ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍
കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴി എഫ്‌ഐആര്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.

തിരുവനന്തപുരം: കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴി എഫ്‌ഐആര്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ (First Information Report) പോല്‍ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനായി ആപ്പ് തുറന്ന് Services ലെ 'FIR Download' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി ബന്ധപ്പെട്ട എഫ്‌ഐആര്‍ കണ്ടെത്തി പരിശോധിക്കാം. ലഭ്യമായ എഫ്‌ഐആര്‍ പകര്‍പ്പ് മൊബൈല്‍ ഫോണില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും.
സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാമെന്നും കേരള പൊലീസ് അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
No need to go directly to the station anymore!; FIR at your fingertips with a single click
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




