
അങ്കണവാടി കുട്ടികൾക്കുള്ള അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട: ബാലാവകാശ കമ്മീഷന്
അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്കുന്ന അമൃതം ന്യൂട്രീമിക്സില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്

തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്കുന്ന അമൃതം ന്യൂട്രീമിക്സില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്. പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം പി ഷാജേഷ് ഭാസ്കര്‍ നിര്‍ദ്ദേശിച്ചു. പഞ്ചസാര ദൂരവ്യാപക ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് കുട്ടികളുടെ പോഷകാഹാര അവകാശത്തിന് വിരുദ്ധമാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ രൂപം നല്‍കണമെന്നും നിര്‍ദേശിച്ചു.
ടേക്ക് ഹോം റേഷന്‍ പദ്ധതിയില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാര്‍ഗ്ഗരേഖ ഉണ്ടാക്കണം. ഉല്‍പ്പന്നങ്ങളുടെ പാക്കേജ് ലേബലുകളില്‍ പോഷക വിവരങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ട അളവുകളും അച്ചടിച്ച് രേഖപ്പെടുത്തണം. അമൃതം ന്യൂട്രീമിക്സ് ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങളുടെ ഉപയോഗം, അവ പാകം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരേണ്ട ആവശ്യകത എന്നിവ സംബന്ധിച്ച് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഗുണഭോക്താക്കള്‍ക്കും നേരിട്ടും പോഷന്‍ ട്രാക്കര്‍ / വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വകുപ്പ് ബോധവല്‍ക്കരണം നടത്തണം. പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹ്ലയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
WHAT TO READ NEXT

പുണ്യാഹം: ഗുരുവായൂരിൽ ഇന്ന് ദർശന നിയന്ത്രണം
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
No sugar in Amritam powder for Anganwadi children: Child Rights Commission
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



