
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

കൊച്ചി: ബിജെപിയില് ചേരുമെന്നു സ്ഥിരീകരിച്ച് മെട്രോമാന് ഇ ശ്രീധരന്. പാര്ട്ടി ആവശ്യപ്പെട്ടാല് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നും ശ്രീധരന് വ്യക്തമാക്കി.
ഒമ്പത് വര്ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില് ഒരു കാര്യവും നടക്കുന്നില്ല. കേരളത്തിന് നീതി ഉറപ്പാക്കാന് ബിജെപി അധികാരത്തില് വരണമെന്നും ശ്രീധരന് മാധ്യമങ്ങളോടു പറഞ്ഞു.
ഇ ശ്രീധരന് ബിജെപിയില് ചേരുമെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില് ഇ ശ്രീധരന് പങ്കെടുക്കുമെന്ന് സുരേന്ദ്രന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
ന്യൂനപക്ഷ വര്ഗീയതയാണ് കൂടുതല് അപകടകാരിയെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണെന്ന് സുരേന്ദ്രന് പരിഹസിച്ചു. ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള ബുദ്ധിയാണ് ഇതിനു പിന്നില്. ഭീഷണിപ്പെടുത്തിയാണ് വിജയരാഘവനെക്കൊണ്ടു പ്രസ്താവന തിരുത്തിച്ചതെന്ന് സുരേന്ദ്രന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

