
മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം ; പൊലീസില്‍ പരാതി
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പിങ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്

കൊച്ചി : കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഈ മാസം 25 നായിരുന്നു സംഭവം നടന്നത്.
ഇടപ്പള്ളിയിലെ മാളിലെത്തിയ യുവതിക്ക് നേരെ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് 26 ന് യുവതി കളമശ്ശേരി പൊലീസിന് പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പിങ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ യുവനടിയെ മാളില്‍ വെച്ച് അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ



