പ്രസവത്തിനു പിന്നാലെ നഴ്സ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായിരുന്നു

ആര്യമോൾ
Last Updated :20 January 2024, 9:24 am IST
Edited by :migrator

കോട്ടയം: പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ​ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായിരുന്നു. 

ഓ​ഗസ്റ്റ് 22നാണ് പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിലാണ് ആ​ര്യമോളെ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയുടെ നില വഷളായതോടെ 26ന് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ​ഗുരുതരാവസ്ഥയിലായ ആര്യ വ്യാഴാഴ്ച രാത്രി മരിക്കുകയായിരുന്നു. 

ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now