
നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു; അയല്‍വാസിയെന്ന് സംശയം
കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി

ആലപ്പുഴ: കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മുടി മുറിച്ചത് ഒരു മധ്യവയസ്കനെന്നാണ് സംശയം.
ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. അയല്‍വാസിയാണ് നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതെന്ന് സംശയിക്കുന്നു.
അയല്‍വാസിയുടെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം ഉണ്ട്. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. മുടി മുറിച്ചെന്ന് സംശയിക്കുന്നയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് മണ്ണഞ്ചേരി പൊലീസ് അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News

നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണോ? ഈ കാര്യങ്ങൾ നേരത്തെ ചെയ്തുവെക്കാം

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്
