
ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം; 90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം
രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും

തിരുവനന്തപുരം: ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്.
450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും വൈകാതെ പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Onam Bumper 2026: All 90 Lakh Tickets Sold Out, Winner to Be Announced Tomorrow with Record ₹30 Crore First Prize
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

