
ഓണത്തിരക്ക്: അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി
സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുക
തിരുവനന്തപുരം: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബംഗലൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് സര്‍വീസ്. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉത്സവകാലം പ്രമാണിച്ച് സ്വകാര്യ ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നും അറിയിച്ചു. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ബസുകളുണ്ടാകും. ഓണം പ്രമാണിച്ച് കര്‍ണാടക ആര്‍ടിസിയും കേരളത്തിലേക്ക് അധികമായി 21 സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം സീസണില്‍ കെഎസ്ആര്‍ടിസിക്ക് 71 കോടി രൂപയാണ് വരുമാനം ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

Related News


കെട്ടുകണക്കിന് പണം, സ്വര്‍ണ്ണം, ഒന്നര കോടിയുടെ ഹെറോയിന്‍; അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖല 'തലൈവി' അറസ്റ്റില്‍

'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം
