ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങി; വിളമ്പിയത് പുലാവ്; മുടങ്ങിയത് 70 വര്‍ഷമായി തുടരുന്ന ഓണസദ്യ

ഭക്തര്‍ക്കായി തിരുവോണ സദ്യ നേരിട്ട് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചെങ്കിലും അവസാനനിമിഷം വരെ മെസ് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കുകയോ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കകയോ ചെയ്തില്ല.

onam sadhya
ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങിപ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :28 ഓഗസ്റ്റ് 2026, 7:53 am IST

ശബരിമല:അയ്യപ്പ സന്നിധിയില്‍ തിരുവോണ സദ്യ സ്‌പെഷല്‍ ഡ്യൂട്ടി ജീവനക്കാര്‍ക്ക് മാത്രമാക്കി. അന്നദാന മണ്ഡപത്തില്‍ ജീവനക്കാര്‍ക്കുള്ള ഭാഗത്താണ് സദ്യ വിളമ്പിയത്. ഭക്തര്‍ക്കുള്ള ഭാഗത്ത് പുലാവ് ആണ് നല്‍കിയത്. ഭക്തര്‍ക്കായി തിരുവോണ സദ്യ നേരിട്ട് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചെങ്കിലും അവസാനനിമിഷം വരെ മെസ് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കുകയോ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കകയോ ചെയ്തില്ല. ഇതാണ് 70 വര്‍ഷമായി സന്നിധാനത്ത് നടന്നുവന്ന തിരുവോണ സദ്യ മുടങ്ങാന്‍ കാരണം.

ഒരുദിവസം മൂന്ന് നേരത്തെ ഭക്ഷണത്തിന് മെസ് നടത്തിപ്പുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് 72 രൂപയാണ് നല്‍കുന്നത്. സദ്യയുള്ള ദിവസം അന്‍പത് രൂപ കൂടുതലായി നല്‍കുന്നുണ്ട്.എന്നാല്‍ തിരുവോണ സദ്യയെ പറ്റി ദേവസ്വം ബോര്‍ഡ് വ്യക്തമായ നിര്‍ദേശം ല്‍കിയില്ല. ഇതുകാരണം സ്‌പെഷല്‍ ഡ്യൂട്ടി ജീവനക്കാര്‍ക്കും പൊലീസിനും മാത്രമാണ് സദ്യ നല്‍കിയത്.

സന്താന സൗഭാഗ്യത്തിന് അയ്യപ്പ സ്വാമിക്കുള്ള നേര്‍ച്ചയായി ചങ്ങനാശേരി സ്വദേശിയായ പരേതനായ ചെല്ലപ്പനാചാരിയാണ് 70 വര്‍ഷം മുന്‍പ് വഴിപാടായി സദ്യ തുടങ്ങിയത്. അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നീക്കിവച്ചാണ് സദ്യനടത്തി വന്നത്. അദ്ദേഹത്തിന്റെ മരണശേഷം മകനും ഏറ്റെടുത്ത് നടത്തി. കോവിഡിനെ തുടര്‍ന്ന് 2020ല്‍ സദ്യ നടത്താന്‍ കഴിഞ്ഞില്ല. അതിനുശേഷം ദേവസ്വം ജീവനക്കാരുടെ വകയായിട്ടായിരുന്നു സദ്യനടത്തി വന്നത്. ഉത്രാടത്തിന് മേല്‍ശാന്തിയും ഒരുദിവസം പൊലീസും ഓണസദ്യ നല്‍കി വന്നു.

News Now

Summary

Onam feast for devotees at Sabarimala was disrupted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates