
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ചെന്നൈ: ഓണം, വിനായക് ചതുര്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്പെഷല് ട്രെയിന് പ്രഖ്യാപിച്ച് ദക്ഷിണ റെയില്വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന് തിങ്കളാഴ്ചകളില് ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും.
താംബരത്തുനിന്നുള്ള സര്വീസുകള് സെപ്റ്റംബര് ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില് നിന്നുള്ള സര്വീസുകള് ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്.
Festival Special #Trains will be operated between #Tambaram - #Kochuveli - Tambaram to clear extra rush of passengers during #VinayagarChathurthi and #Onam Festival
— Southern Railway (@GMSRailway) September 4, 2024
Advance Reservation for the above Special Trains is open #SouthernRailway pic.twitter.com/jftmQay511
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് ട്രെയിനുകളില് ടിക്കറ്റ് കിട്ടാത്തവര്ക്ക് ഈ ട്രെയിന് ഉപയോഗിക്കാം. 14 തേഡ് എസി കോച്ചുകളുള്ള സ്പെഷല് ട്രെയിനില് 600ല് അധികം സീറ്റുകള് ബുക്കിങ്ങിന് ലഭ്യമാണ്. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്, തെന്മല എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകള്. ചെങ്കോട്ട, മധുര, തിരുച്ചിറുപ്പള്ളി, വില്ലുപുരം വഴിയാണു സര്വീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




