പുഴയില്‍ വീണനിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരി മരിച്ചു, അമ്മയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനെ കാണാനില്ല, അന്വേഷണം 

പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണ നിലയില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണ നിലയില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി. ഒന്നര വയസുള്ള അന്‍വിത മരിച്ചു. അമ്മ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരന്‍ കെ പി ഷിനുവിന്റെ ഭാര്യയാണ് സോന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും വീണനിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. 

ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തു.ഷിനു പരിസരത്ത് ഉണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now