അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തി; തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കയത്തിൽ വീണ് മരിച്ചു

അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തി; തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കയത്തിൽ വീണ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:49 pm IST

തൃശൂർ: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർത്ഥിനി കയത്തിൽ വീണ് മരിച്ചു. കണ്ണാറ ഒരപ്പൻ കെട്ടിൽ അവധി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു അപകടം. മണ്ണുത്തി പൊറത്തൂർ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകൾ ഡാരസ് മരിയ (16) യാണു മരിച്ചത്. ഡാരസിനോടൊപ്പം കയത്തിൽ വീണു പരിക്കേറ്റ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പിൽ നിഷാദിന്റെ മകൻ റയാൻ (5) അപകടനില തരണം ചെയ്തു. 

വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് അപകടമുണ്ടായത്. കുട്ടികൾ കളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് കയത്തിൽ നിന്നു കുട്ടികളെ കയറ്റിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല. 

തൃശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഡാരസ്. ഡാരസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണു റയാൻ. ഡാരസിന്റെ അച്ഛൻ ഷൈജു മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റാണ്. അമ്മ: ഗ്രീൻസ് (പാലക്കാട് ജില്ലാ ആശുപത്രി ലാബ് ടെക്നീഷ്യൻ). സഹോദരൻ ഡെനീസ് പ്ലസ് ടു വിദ്യാർത്ഥിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now