നിപ; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ, മലപ്പുറത്തും ജാ​ഗ്രതാ നിർദേശം

രോഗിയുടെ സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:25 am IST
Edited by :migrator

മലപ്പുറം: നിപ രോ​ഗ ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ നിരീക്ഷണത്തിൽ. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണങ്ങളോടെയാണ് ഇയാൾ ചികിത്സയ്‌ക്കെത്തിയത്. രോഗിയുടെ സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു.

എന്നാൽ മഞ്ചേരിയിൽ നിരീക്ഷണത്തിലുള്ള ആൾക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പർ​ക്കമില്ല. രോ​ഗിയെ ഐസൊലേഷൻ വാർ‌ഡിലേക്ക് മാറ്റി. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാ​ഗ്രത നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now