
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം കണക്കിലെടുത്ത് പുതുപ്പള്ളിയിലെ പിന്‍ഗാമിയെ ഉപതെരഞ്ഞെടുപ്പിലാതെ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. 'ഈ ഉപതെരഞ്ഞെടുപ്പില്‍ മാത്രം മതി ഇത്തരമൊരു രീതി. ഇതെന്റെ നിര്‍ദേശമാണ്. നെഞ്ചില്‍ കൈവെച്ച് ഞാന്‍ പറയുകയാണ്. അതൊരു പുതിയ തുടക്കമായിരിക്കും'.- കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സുധീരന് പറഞ്ഞു.
'നമുക്ക് രാഷ്ട്രീയത്തിന് വേറെയും സമയമുണ്ടല്ലോ. ഇവിടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുകൂടിയിരികുകയാണല്ലോ. എല്ലാവരും ചിന്തിക്കണം. എന്റെ മനസില്‍ തോന്നിയ ആശയമാണിത്. ചാണ്ടി ഉമ്മന്‍ വരുമെന്നാണ് നാമെല്ലാം പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ നാം ചിന്തിക്കണം. തെരഞ്ഞെടുപ്പില്ലാതെ ആദരവ് പ്രകടിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും സുധീരന് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചു'; മന്ത്രി പി രാജീവിന്റെ പഴ്സണല്‍ സ്റ്റാഫിന് എതിരെ പരാതി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

