
80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്; സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഓരോ വകുപ്പിന്റെയും നൂറു ദിവസത്തെ പദ്ധതികള്‍, അതിന്റെ പുരോഗതി തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്. നൂറുദിന പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പ്രോഗ്രാം മാനേജ്‌മെന്റ് കോര്‍ഡിനേഷനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നൂറുദിന പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 19 മന്ത്രിമാരുമായും അവരുടെ വകുപ്പുകളുമായി ചര്‍ച്ച നടത്തി. പദ്ധതികള്‍ നടപ്പാക്കുന്നതിനു വേണ്ടി വിവിധ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പദ്ധതികളുടെയും പദ്ധതി നടത്തിപ്പിന്റെ പുരോഗതി പ്രത്യേക കളര്‍ കോഡിലൂടെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
പൂര്‍ണമായോ, 80 ശതമാനത്തിന് മുകളിലോ നടപ്പാക്കിയാല്‍ പച്ച കളറാണ്. 50 നും 70 നും ഇടയിലാണ് പൂര്‍ത്തീകരിക്കുന്നതെങ്കില്‍ അതിന് ഓറഞ്ച് കളറാണ് നല്‍കിയിട്ടുള്ളത്. കാര്യമായിട്ട് പദ്ധതി തുടങ്ങിയിട്ടില്ലെങ്കില്‍, അതിന് ചുവപ്പ് കളറായിരിക്കും. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും നിരീക്ഷണത്തിന് വിധേയമായിട്ടാണ് നൂറുദിന പ്രോജക്ട് നടപ്പാക്കുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Open portal for UDF government's100-day project
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






