ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

kerala police
ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍പ്രതീകാത്മക ചിത്രം
Edited by :അമല്‍ ജോയ്
Last Updated :1 നവംബർ 2025, 9:18 am IST

കൊച്ചി: സൈബര്‍ തട്ടിപ്പുകാരെ പിടികൂടാന്‍ കേരള പൊലീസ് ആരംഭിച്ച 'ഓപ്പറേഷന്‍ സൈ ഹണ്ട്' നടപടിയിലൂടെ കൊച്ചിയില്‍ കണ്ടെത്തിയത് 300 വാടക അക്കൗണ്ടുകള്‍. സൈബര്‍ തട്ടിപ്പിനെതിരെയുള്ള പൊലീസ് അന്വേഷണത്തില്‍ 60 വയസ്സുള്ള അമ്മയുടെ അക്കൗണ്ട് മകന്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. അക്കൗണ്ടിലേക്ക് വന്നത് കോടികളെന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം കളമശ്ശേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒളിവില്‍ പോയ മകനെ തിരയുകയാണ് പൊലീസ്. ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കൊച്ചി സിറ്റിയില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 6 പേരാണ്. തട്ടിപ്പുപണം എത്തുന്നത് കൂടുതലും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്കാണെന്നും കൊച്ചി സിറ്റി പൊലീസ് കണ്ടെത്തി. അറസ്റ്റിലായവര്‍ വിദ്യാര്‍ഥികളാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

ഏലൂര്‍ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), എടത്തല സ്വദേശി അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പുപണം പിന്‍വലിക്കുന്നതിനിടെ ഏലൂരില്‍നിന്നാണ് അഭിഷേകിനെ പിടികൂടിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് മറ്റൊരു കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ചോദ്യംചെയ്തപ്പോഴാണ് ഹാഫിസ്, അല്‍ത്താഫ് എന്നിവരെപ്പറ്റി വിവരം ലഭിച്ചത്. മരടില്‍ മഹാരാഷ്ട്ര ബാങ്കിന്റെ ബ്രാഞ്ചില്‍നിന്ന് പണം പിന്‍വലിക്കുമ്പോഴാണ് പിടികൂടിയത്. പിടിയിലാകുമ്പോള്‍ ആറുലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ സൈ ഹണ്ടില്‍ രജിസ്റ്റര്‍ ചെയ്തത് 382 കേസുകളാണ്. 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പുകള്‍ കേന്ദ്രീകരിച്ച് മൂന്നുമാസംകൊണ്ട് നടത്തിയ അന്വേഷണത്തില്‍ 263 പേര്‍ അറസ്റ്റിലായി. 125 പേര്‍ക്ക് നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചു.

News Now

Summary

Operation Cy Hunt: Son misused mother's account in kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates