സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില; 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, രണ്ട് ലക്ഷം രൂപ പിഴ
പരാതികള്‍ 9188918100 എന്ന മൊബൈല്‍ നമ്പരിലോ, 'സുതാര്യം' മൊബൈല്‍ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ല്‍ ഇ-മെയില്‍ ആയോ അറിയിക്കാം

തിരുവനന്തപുരം: സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയതില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് ലക്ഷം രൂപയാണ് വകുപ്പ് പിഴ ചുമത്തിയത്.
പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ പായ്ക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എംആര്‍പി തിരുത്തി അധിക വില ഈടാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് കേസെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്ട്രോളര് വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു. പരാതികള്‍ 9188918100 എന്ന മൊബൈല്‍ നമ്പരിലോ, 'സുതാര്യം' മൊബൈല്‍ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ല്‍ ഇ-മെയില്‍ ആയോ അറിയിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News

145 കിലോമീറ്റര്‍ റേഞ്ച്, 40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.35 ലക്ഷം രൂപ വില; ഹോണ്ട ക്യൂസി3 വിപണിയില്‍

പ്രാരംഭവില 2.75 ലക്ഷം രൂപ, വലിയ സിംഗിള്‍ സിലിണ്ടര്‍ എന്ജിന്; ഹോണ്ട സിബി500 വിപണിയില്‍

