
പി ജയരാജന് വധശ്രമക്കേസ്: ആര്‍എസ്എസ് പ്രവര്ത്തകന് പ്രശാന്തിന് ജാമ്യം
ജയിലില്‍ നിന്ന് പുറത്തുവരണമെങ്കില്‍ പിഴ അടയ്ക്കണം.
ന്യൂഡല്‍ഹി: പി ജയരാജനെതിരായ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ചിരുകണ്ടോത്ത് പ്രശാന്തിന് ജാമ്യം. കേസില്‍ രണ്ടാം പ്രതിയാണ് ചിരുകണ്ടോത്ത് പ്രശാന്ത്. ശിക്ഷാ കാലയളവ് പൂര്‍ത്തിയായെങ്കിലും പിഴ അടക്കാത്തതിനാല്‍ പ്രശാന്ത് ജയിലിലായിരുന്നു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാല്‍ ജയിലില്‍ തുടര്‍ന്ന ഇയാള്‍ക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്ന് പുറത്തുവരണമെങ്കില്‍ പിഴ അടയ്ക്കണം.
കേസില്‍ പ്രശാന്തിന്റെ തടവുശിക്ഷ ഒരു വര്‍ഷമായി ഹൈക്കോടതി കുറച്ചിരുന്നു. വിചാരണക്കോടതി വിധിച്ച 10 വര്‍ഷം ശിക്ഷയാണ് ഹൈക്കോടതി ഒരു വര്‍ഷമായി കുറച്ചത്. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. കേസിലെ ആറ് പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും പി ജയരാജനുമാണ് അപ്പീല്‍ നല്‍കിയത്.
ഹൈക്കോടതി വെറുതേവിട്ട കുനിയില്‍ ഷാനൂബ്, തൈക്കണ്ടി മോഹനന്, പാര ശശി, ജയപ്രകാശന്‍, അജിത് കുമാര്‍, പ്രശാന്ത്, മനോജ് എന്നിവര്‍ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു . 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം ജയരാജനെ കണ്ണൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പ്രതികളില്‍ എട്ടുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
P Jayarajan murder attempt case: RSS activist Prashanth granted bail
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




