
വടകരയില്‍ രാഹുലിന് ഫ്ളാറ്റുണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയണം; ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി പി സരിന്
'വടകരയില്‍ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു'

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ ഒളിയമ്പുമായി പി സരിന്. രാഹുല്‍ വടകരയില്‍ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐ ആറില്‍ പറയുന്നു. വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ളാറ്റ് ഉള്ളതായി വടകരക്കാര്‍ക്ക് ആര്‍ക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിന് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
സരിന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന്റെ പൂര്‍ണ രൂപം:
'രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള മൂന്നാമത്തെ എഫ്ഐആര്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു. പരാതിയുടെ അഞ്ചാം പേജില്‍ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:
'വടകരയില്‍ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.'
വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാര്‍ക്ക് ആര്‍ക്കെങ്കിലും അറിവുണ്ടോ?
സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കില്‍, പിന്നെ ചോദിക്കാന്‍ വരുന്നത് പോലീസായിരിക്കും,
കേരളാ പൊലീസ്!'- പി സരിന്
വടകരയിലെ ഫ്ലാറ്റ് വിഷയത്തില്‍ ഡിവൈഎഫ്ഐയും പ്രതികരിച്ചു. വടകരയില്‍ ഫ്ലാറ്റുള്ളത് ആര്‍ക്കാണെന്നും ആ വഴിയും ഗൗരവമായ അന്വേഷണം നടക്കണമെന്നും പെണ്‍കുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗര്‍ഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതര്‍ക്കുള്ള ഫണ്ടില്നിന്നുപയോഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നതെന്നും വി കെ സനോജ് പ്രതികരിച്ചു. ഇതിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
P Sarin takes a dig at Shafi Parambil, asks MP if Rahul has a flat in Vadakara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
