മോഷ്ടിച്ച ബൈക്കുമായി കറങ്ങി; പൊലീസില്‍ പരാതി നല്കി തിരികെ തിരികെ വരുമ്പോള്‍ കള്ളനെ കയ്യോടെ പിടികൂടി ഉടമ
പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്.

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ വന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. നടുറോഡില്‍ ഓടിച്ചിട്ട് പിടികൂടി ഉടമ ബൈക്ക് കൈവശപ്പെടുത്തി.
WHAT TO READ NEXT

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് തിങ്കളാഴ്ച മുതല്‍
പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. രാധാകൃഷ്ണന് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് എസ്റ്റേറ്റ് ജങ്ഷനില്‍ തിരിച്ചെത്തി.
WHAT TO READ NEXT

ടിക്കറ്റ് വരുമാനത്തില്‍ വീണ്ടും ചരിത്രനേട്ടവുമായി കെഎസ്ആര്‍ടിസി
ഈ സമയം ബൈക്ക് മോഷ്ടിച്ച ആള് തന്റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണന് ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിന്ചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Palakkad Owner Recovers Stolen Bike in Dramatic Roadside Confrontation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ബൈക്ക് യാത്രികയെ പിന്തുടര്ന്നെത്തി ഇടിച്ചിട്ടു, ചോദ്യം ചെയ്തപ്പോള്‍ കൂസലില്ലാതെ കാര്‍ ഡ്രൈവര്‍ - VIDEO

മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
