പരശുറാം സർവീസ് ഭാ​ഗികം; ഈ ദിവസങ്ങളിലെ മാറ്റം ഇങ്ങനെ

മംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ലെന്ന്‌ റെയിൽവേ അറിയിച്ചു

train service
പരശുറാം സർവീസ് ഭാ​ഗികം പ്രതീകാത്മകചിത്രം
Edited by :dhanojam
Last Updated :6 ഓഗസ്റ്റ് 2024, 6:47 am IST

തിരുവനന്തപുരം: മംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ലെന്ന്‌ റെയിൽവേ അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന്‌ അറിയിച്ചിരുന്നു. മധുര ജങ്‌ഷൻ– പുനലൂർ എക്‌സ്‌പ്രസ്‌ (16729) 12, 15 തീയതികളിലും പുനലൂർ– മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ്‌ നടത്തില്ല. 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now