പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

 നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST

പത്തനംതിട്ട:  നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശി സജി (28), ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍ (28) പാലക്കാട് സ്വദേശി അനീഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 11.45ന് മേലേവെട്ടിപ്രം ജംഗ്്ഷന് സമീപത്തായിരുന്നു അപകടം. ഇവര്‍ 4 പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 

സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍വശത്തു നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ പിറകെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now