നിരന്തര പീഡനം, പെൺകുട്ടി ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബം​ഗാൾ സ്വദേശി മുങ്ങി ; 35 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ജൂണിലാണ് വീട്ടുകാർ പരാതി നൽകിയത്

പ്രതീകാത്മക ചിത്രം, പ്രതി നരേൻ ദേബ്
Last Updated :20 January 2024, 8:42 am IST
Edited by :migrator

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി നരേൻ ദേബ് നാഥിനെ (30) ആണ് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിർമാണ ജോലിക്കായി എത്തിയ പ്രതി ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ജൂണിലാണ് വീട്ടുകാർ പരാതി നൽകിയത്. 

പരാതി നൽകിയത് അറിഞ്ഞതോടെ ഇയാൾ പശ്ചിമബം​ഗാളിലേക്ക് മുങ്ങി. തുടർന്ന് അന്നത്തെ പുളിക്കീവ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാൾഡയിലെത്തി നരേൻ ദേബ് നാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now