ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചായക്കട തകര്‍ന്നനിലയില്‍ , ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

പത്തനംതിട്ട: ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം.  കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്. കിണറ്റിലെ പാറ പൊട്ടിക്കുന്ന തൊഴിലാളി ചായക്കടയില്‍ എത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. പണിയായുധങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ചൂടേറ്റ് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

തൊഴിലാളിയുടെ കൈപ്പത്തിയാണ് അറ്റുപോയത്. കടയുടമ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌ഫോടനത്തില്‍ ചായക്കട പൂര്‍ണമായി തകര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates