ശൗചാലയമാണെന്ന് കരുതി കയറി: രോ​ഗി പാലക്കാട് മെഡിക്കൽ കോളജിലെ പൈപ്പ് ഡക്ടിൽ മരിച്ച നിലയിൽ

കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഡക്ടിനകത്തുകൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു

മോഹനൻ
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ ​ചികിത്സയ്ക്കായി എത്തിയ രോ​ഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടിൽ മരിച്ച നിലയിൽ. പൊൽപ്പുള്ളി വേർകോലി ചിറവട്ടം വീട്ടിൽ മോഹനനാണ് (47) മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഡക്ടിനകത്തുകൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെ മൂന്നാം നിലയിലേക്കുള്ള ഒപി വിഭാ​ഗത്തിലേക്കാണ് മോഹനൻ ചികിത്സയ്ക്കായി എത്തിയത്. ഒപിയോട് ചേർന്നാണ് പൈപ്പ് ഡക്ടുള്ളത്. 

ശൗചാലയമാണെന്ന് കരുതി ഡക്ടിലേക്ക് കയറിയപ്പോൾ അബ​ദ്ധത്തിൽ വീണതാകാമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. ശനിയാഴ്ച പൈപ്പിൽ നിന്ന് വെള്ളം ചോരുന്നതായി ശബ്ദം കേട്ടിരുന്നു. ഇത് പരിശോധിക്കാനായി താഴത്തെ നിലയിലുള്ള ഡക്ട് തുറന്നപ്പോഴാണ് മോഹനൻ അകത്ത് കിടക്കുന്നത് കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now