പെരുമ്പാവൂരില്‍ നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

കാലിന് ഗുരുതര പരിക്കേറ്റ മീരയെ പിങ്ക് പൊലീസ് എത്തിയാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്

മീരയെ ആശുപത്രിയിലേക്ക് മാറ്റുന്നു
Last Updated :20 January 2024, 9:01 am IST
Edited by :migrator

പെരുമ്പാവൂര്‍: നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ് ബംഗാള്‍ സ്വദേശിനിക്ക് ഗുരുതരപരിക്ക്. കണ്ണന്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന മുര്‍ഷിദാബാദ് സ്വദേശി ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ് (40) പരിക്കേറ്റത്.

ഞായറാഴ്ച പകല്‍ പതിനൊന്നിനാണ് സംഭവം. സ്ലാബിനുമുകളിലൂടെ നടന്നുവരവെ എഎം റോഡില്‍ സാന്‍ജോ ആശുപത്രിക്കുസമീപമുള്ള ഓടയ്ക്കുമുകളിലെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ മീരയെ പിങ്ക് പൊലീസ് എത്തിയാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now