'തോക്കു കണ്ടുപിടിക്കാൻ സഹായിച്ചില്ലെങ്കിൽ കേസിൽ കുടുക്കും'; വനംവകുപ്പ് ചോദ്യം ചെയ്ത ആൾ ജീവനൊടുക്കി

വനംവകുപ്പ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു

രാധാകൃഷ്ണൻ
Last Updated :20 January 2024, 9:22 am IST

പത്തനംതിട്ട;  മ്ലാവിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ. തേക്കുതോട് താഴേപൂച്ചക്കുളം മേനംപ്ലാക്കൽ രാധാകൃഷ്ണനെയാണ് (60) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. 

കഴിഞ്ഞ മാസമാണ് പന്നിപ്പടക്കംവച്ചു മ്ലാവിനെ കൊന്ന കേസിൽ 4 പേർ വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ഒളിവിലുള്ള ഒന്നാം പ്രതി അനിൽകുമാറിന്റെ വീടിനു സമീപമാണു രാധാകൃഷ്ണൻ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥർ  ചോദ്യം ചെയ്തിരുന്നു. മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്കു കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. അതിന്റെ മനോവിഷമത്തിലാകാം രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. 

രാധാകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി വൈകിട്ട് 7 മണിയോടെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനാൽ ജനലിലൂടെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അതേസമയം ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെതിനെ തുടർന്നാണു രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now