
'സര്‍ക്കാരിന്റെ വിവേചനാധികാരം'; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി
സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്ന് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി. സ്വകാര്യ ബസുടമകള്‍ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ നല്കിയ ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയാണ് തള്ളിയത്. പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് കമ്മീഷന് വിധിച്ചു.
സര്‍ക്കാരിന്റെ സൗജന്യ പദ്ധതി മൂലം മത്സരാധിഷ്ഠിത അവസരം ഇല്ലാതാക്കുന്നതായി സ്വകാര്യ ബസുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്നും കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
അതിനാല്‍ ഈ പദ്ധതി നിര്‍ത്തിവെക്കുകയോ തടയുകയോ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന് അറിയിച്ചു. കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ തീരുമാനം സര്‍ക്കാരിന് ആശ്വാസകരമാണ്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Petition against the KSRTC Priyadarshini project dismissed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍




