രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി

വിഡിയോ ദൃശ്യം
Last Updated :20 January 2024, 9:06 am IST

News Now

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി. പോക്കറ്റടി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ വച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

യാത്ര കരമനയിലൂടെ കടന്നുപോവുമ്പോള്‍ രണ്ടു പേരുടെ പോക്കറ്റ് അടിക്കപ്പെട്ടതായി പരാതി ഉയര്‍ന്നു. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൂടുതല്‍ പേരുടെ പഴ്‌സും മറ്റും നഷ്ടപ്പെട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി പരിശോധിച്ചത്. തമിഴ്‌നാട്ടില്‍നിന്നുള്ള സംഘം യാത്രയില്‍ കടന്നുകൂടിയതായാണ് പൊലീസ് കണ്ടെത്തിയത്.

വൈകിട്ട് നഗരത്തില്‍ ഓണം ഘോഷയാത്ര നടക്കാനിരിക്കെ, അതിനു മുമ്പായി പോക്കറ്റടി സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates