ശബരിമല തീര്‍ത്ഥാടനം; കെഎസ്ആര്‍ടിസിക്ക് 64 അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി

ഇത് സംബന്ധിച്ച് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി 64 അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്തും. ഇത് സംബന്ധിച്ച് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലായി.

പമ്പ-കുുമളി-ചെന്നൈ(സൂപ്പര്‍ ഡീലക്‌സ്), പമ്പ-കുമളി-പളനി (സൂപ്പര്‍ ഡീലക്‌സ്, ഫാസ്റ്റ്), പമ്പ-കുമളി-മധുര (സൂപ്പര്‍ ഡീലക്‌സ്, ഫാസ്റ്റ്), പമ്പ-നാഗര്‍കോവില്‍-കന്യാകുമാരി ( സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സപ്രസ്), പമ്പ-പുനലൂര്‍-തെങ്കാശി ( സൂപ്പര്‍ എക്‌സപ്രസ്, ഫാസ്റ്റ് ), പമ്പ-കോയമ്പത്തൂര്‍ ( സൂപ്പര്‍ എക്‌സപ്രസ്, സൂപ്പര്‍ ഫാസ്റ്റ്), പമ്പ- കമ്പം ( ഫാസ്റ്റ് പാസഞ്ചര്‍), പമ്പ -തിരുനെല്‍വേലി ( എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ്) എന്നീ ബസുകളാണ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരക്കനുസരിച്ച് സര്‍വ്വീസ് നടത്തുക.ഓണ്‍ലൈന്‍ വഴിയും ബസ്സുകളില്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now