
70 വിദേശയാത്രകൾ നടത്തി പിണറായി, താമസച്ചെലവ് പൂജ്യമെന്ന് പൊതുഭരണ വകുപ്പ്
2018 ജൂലൈയില്‍ യുഎസിലേക്കു നടത്തിയ യാത്ര 'സ്വകാര്യ'മാണെന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളത്. എന്നാല്‍ 3,82, 807 രൂപ യാത്രാക്കൂലിയായി അനുവദിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം : മുഖ്യമന്ത്രിയായിരിക്കെ പിണറായി നടത്തിയത് 30 വിദേശയാത്രകള്‍. പത്തുവര്‍ഷത്തിനിടെ നടത്തിയ യാത്രകളില്‍ 17 രാജ്യങ്ങളാണ് പിണറായി വിജയന് സന്ദര്‍ശിച്ചത്.
എന്നാല്‍ ഇതില്‍ 8 യാത്രകളുടെ ചെലവുമാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തു വിട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കാണ് പൊതുഭരണ വകുപ്പ് മറുപടി നല്‍കിയത്.
പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8 യാത്രകള്‍ക്ക് 74, 59, 364 രൂപയാണ് ചെലവ്. എന്നാല്‍ താമസത്തിനായി ചെലവഴിച്ച തുക പൂജ്യമെന്ന വിചിത്ര മറുപടിയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
യുഎസ്, ബഹ്റൈന്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, യുഎഇ, യുകെ, ഫ്രാന്‍സ്, ജപ്പാന്, നോര്‍വേ, ക്യൂബ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് കേരള മുഖ്യമന്ത്രിയായിരിക്കേ പിണറായി സന്ദര്‍ശിച്ചത്. 30 യാത്രകളില്‍ 4 യാത്രകള്‍ ചികിത്സയ്ക്കു വേണ്ടി യുഎസിലേക്കായിരുന്നു.
അതിനു പിറകേ 4 സ്വകാര്യ യാത്രകളും പിണറായി നടത്തിയിട്ടുണ്ട്. 2018 ജൂലൈയില്‍ യുഎസിലേക്കു നടത്തിയ യാത്ര 'സ്വകാര്യ'മാണെന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളത്. എന്നാല്‍ 3,82, 807 രൂപ യാത്രാക്കൂലിയായി അനുവദിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം ജില്ലയിലെ മുളക്കുളം സൗത്ത് സ്വദേശി എംടി തോമസിന്റെ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിച്ചത്. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ കണക്കുകള്‍ നല്‍കാത്തതിനെതിരെ അപ്പീല്‍ നല്‍കാനാണ് തോമസിന്റെ തീരുമാനം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Pinarayi made 70 foreign trips as Chief Minister; 4 lakhs from the treasury for private travel; Public Administration Department says accommodation expenses were zero
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആന്‍സിക്ക് വെള്ളി, സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തു, തിങ്കളാഴ്ച മുതല്‍ ബാങ്ക് പണിമുടക്ക്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്‍വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍



