'ദുർബലനാക്കാമെന്ന് കിനാവ് കാണേണ്ട; പിണറായി വിജയന് സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകും'- സുധാകരൻ

കേരളത്തിൽ ഭരണം മാറുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു

കെ സുധാകരന്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 9:22 am IST
Edited by :migrator

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമുന്നയിച്ചു കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നു സുധാകരൻ തുറന്നടിച്ചു. കണ്ണൂരിൽ കോൺ​ഗ്രസ് രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. 

കേരളത്തിൽ ഭരണം മാറുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. തട്ടിപ്പു കേസിൽ പ്രതിയാക്കാൻ കഴിയും. എന്നാൽ ശിക്ഷിക്കാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. 

കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് സുധാരകരൻ വ്യക്തമാക്കി. മോൻസനെ വലിയവനാക്കിയത് സർക്കാരും ദേശാഭിമാനിയുമാണെന്നും സുധാകരൻ വിമർശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; പിഡിപി നേതാവ് അറസ്റ്റിൽ, സസ്പെൻഷൻ
‌
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now