
'സര്‍വകലാശാല സമരം കണ്ടില്ലേ', കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി പി ജെ കുര്യന്‍
എസ്എഫ്‌ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍
പത്തനംതിട്ട: കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐ സമരങ്ങളെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചും പി ജെ കുര്യന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
എസ്എഫ്‌ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐയുടെ സര്‍വകലാശാല സമരം കണ്ടില്ലേ, എന്നും അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം എന്നും പിജെ കുര്യന്‍ ചോദിക്കുന്നു.
സിപിഎം സംഘടനാ സംവിധാനം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ പി ജെ കുര്യന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. ആരോടും ആലോചിക്കാതെയാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ യു ഡി എഫ് ജയിക്കുമായിരുന്നു. കെപിസിസിയില്‍ താന്‍ പറഞ്ഞ അഭിപ്രായം അനില്‍കുമാറും അടൂര്‍ പ്രകാശും പോലും കേട്ടില്ല. സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ ഇത്തവണ അപകടം ഉണ്ടാകുമെന്നും പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെ വേദിയില്‍ ഇരുത്തിക്കൊണ്ട് വേദിയില്‍ ഇരുത്തി കുര്യന്‍ മുന്നറിയിപ്പ് നല്‍കി.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
KPCC Political Affairs Committee member PJ Kurien praised SFI and made remarks while addressing Congress programme.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



