പി കെ ജമീല, ആര് ബിന്ദു, സതീദേവി പട്ടികയില്‍ ; മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവില്ല ; കളമശ്ശേരിയില്‍ പി രാജീവ്
മന്ത്രി ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദു എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല, പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദു എന്നിവര്‍ സിപിഎം സ്ഥാനാര്‍ത്ഥികളാകും. കൊയിലാണ്ടിയില്‍ മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യയും മുന്‍ എംപിയുമായ പി സതീദേവി മല്‍സരിക്കും.
വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മയ്ക്ക് ഇത്തവണ സീറ്റില്ല. പകരം വൈപ്പിനില്‍ കെ എന്‍ ഉണ്ണികൃഷ്ണന് മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സ്ഥാനാര്‍ത്ഥിയാകും.
അഴീക്കോട് കെ വി സുമേഷ്, കോങ്ങാട് പി പി സുമോദ്, കല്യാശേരി എം വിജിന്, മാവേലിക്കര എം എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ഗുരുവായൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും മല്‍സരിക്കും.
ഏറ്റുമാനൂര്‍ വിഎന്‍ വാസവന്, കോട്ടയം അഡ്വ. കെ അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കായംകുളത്ത് നിലവിലെ എംഎല്‍എ യു പ്രതിഭ വീണ്ടും മല്‍സരിക്കും. രണ്ട് ടേമില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം



