പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക തിങ്കളാഴ്ച

രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക ജൂലൈ 24ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 

അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 24ന് രാവിലെ 10 മണി മുതൽ ജൂലൈ 25 വൈകിട്ട് നാലുമണി വരെ നടക്കും. 

ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെൻററിനായി അപേക്ഷിക്കാൻ ജൂലൈ 20 വരെ അവസരം നൽകിയിരുന്നു. തുടർ അലോട്ട്മെൻറുകളെ സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 27ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now