പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍

അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം

Plus One admission second supplementary allotment strats tomorrow
പ്രതീകാത്മക ചിത്രംSource by : x
Last Updated :15 July 2025, 7:47 pm IST
Author :Amal Joy

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം നാളെ മുതല്‍ ആരംഭിക്കും. നാളെ രാവിലെ 10 മുതല്‍ 17 ന് വൈകിട്ട് 4 വരെയാണ് പ്രവേശനം നടക്കുക. അലോട്ട്മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in ല്‍ ലഭിക്കും.

അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റെടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും.

അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ അലോട്ട്മെന്റുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ 18ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

News Now

Summary

Plus One admission; Admission under second supplementary allotment from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates