വിക്ടേഴ്സ് ചാനലിൽ നാളെ മുതൽ പ്ലസ്‍വൺ ക്ലാസുകളും; സമയക്രമത്തിൽ മാറ്റം

ഇംഗ്ലീഷ്, ഫിസിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിലാണ് നാളെ ക്ലാസുകൾ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST
Edited by :migrator

കൊച്ചി: വിക്ടേഴ്സ് ചാനൽ വഴി നാളെ മുതൽ പ്ലസ് വൺ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. രാവിലെ ഏഴര മുതൽ ഒൻപത് മണി വരെയാണ് പ്ലസ് വൺ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. വൈകിട്ട് ഏഴ് മണി മുതൽ 8:30 വരെ പുനഃസംപ്രേഷണം നടക്കും. യഥാക്രമം ഇംഗ്ലീഷ്, ഫിസിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിലാണ് നാളെ ക്ലാസുകൾ. 

ഒൻപത് മണി മുതൽ പ്ലസ് ടൂ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചൽ രാവിലെ 11.00 മണിയ്ക്കും ഒൻപതാം ക്ലാസ് രാവിലെ 11.30 മുതൽ 12.30 വരെയും ആയിരിക്കും. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തിൽത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 5.30 മുതൽ 7.00 വരെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now