പ്ലസ് വണ്‍ പരീക്ഷ സപ്തംബര്‍ ആറ് മുതല്‍

സപ്തംബറില്‍ ആറിന് ആരംഭിക്കുന്ന പരീക്ഷ പതിനാറിന് അവസാനിക്കും.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതിയായി. സപ്തംബറില്‍ ആറിന് ആരംഭിക്കുന്ന പരീക്ഷ പതിനാറിന് അവസാനിക്കും. രാവിലെ 9.40 മുതലായിരിക്കും പരീക്ഷ തുടങ്ങുക.

ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.  ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്. ഫോക്കസ് ഏരിയ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now