പ്ലസ് വൺ : സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നാളെ മുതൽ

ചൊവ്വാഴ്ച വൈകീട്ട് നാലുവരെയാണ് സമയപരിധി

Plus One supplementary allotment List
പ്ലസ് വൺ : സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നാളെ മുതൽപ്രതീകാത്മക ചിത്രം
Last Updated :7 July 2024, 3:56 pm IST
Edited by :jayakumarna

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ തുടങ്ങും. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ ലെ കാൻഡിഡേറ്റ് ലോഗ് ഇൻ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിലൂടെ ലഭിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലുവരെയാണ് സമയപരിധി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അലോട്ട്മെന്റ് ലഭിച്ചവർ ടി സി, സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

സംസ്ഥാനത്തുള്ള 14 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി ഘട്ടത്തിൽ ഇനി രണ്ട് അലോട്ട്മെന്റ് കൂടിയുണ്ടാകും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിശദാംശങ്ങൾ 12-ന് പ്രസിദ്ധീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now