ഉഗ്രന്‍ തൃശൂര്‍!, മേളപ്പെരുക്കത്തില്‍ വന്ദേ ഭാരതിനു സ്വീകരണം; വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

വന്ദേ ഭാരത് എക്‌സ്പ്രസിന് തൃശൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിഡിയോ ദൃശ്യം
Last Updated :20 January 2024, 9:19 am IST

തൃശൂര്‍: കേരളത്തില്‍ ഓടിത്തുടങ്ങിയ വന്ദേ ഭാരത് എക്‌സ്പ്രസിന് തൃശൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഗ്രന്‍ തൃശൂര്‍ എന്ന കമന്റോടെയാണ് മോദി ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തത്.

മേളപ്പെരുക്കത്തോടെയായിരുന്നു തൃശൂരില്‍ വന്ദേഭാരതിന് സ്വീകരണം. ഇതിന്റെ വിഡിയോ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പ്രധാനമന്ത്രി ഷെയര്‍ ചെയ്തത്.

ഇന്നലെയാണ് കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങ്. സംസ്ഥാനത്തുടനീളം സ്റ്റേഷനുകളില്‍ വന്‍ സ്വീകരണമാണ് ട്രെയിനിനു ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now