
പോക്സോ കേസ് പ്രതി ജീവനൊടുക്കി; സംഭവം ഈ മാസം 31 ന് കോടതി വിധി പ്രസ്താവിക്കാനിരിക്കെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്

ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചൻ (65) ആണ് മരിച്ചത്. പോക്സോ കേസിൽ രണ്ടാം പ്രതിയാണ് തങ്കച്ചൻ. വീട്ടിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി വാഗ്ദാനംചെയ്ത് 2017 മുതൽ 2022വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെത്തുടർന്ന് പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കൂട്ടബലാത്സംഗം ഉൾപ്പെടെ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത 28 പോക്‌സോ കേസുകളിലായി പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 25-ഓളം പ്രതികളാണുള്ളത്. വിചാരണ പൂർത്തിയായ കേസിൽ ഓഗസ്റ്റ് 31-ന് വിധി പറയാനിരിക്കുകയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
POCSO case accused commits suicide
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





