വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി; പോക്സോ കേസിൽ യുവാവിന് 5 വര്‍ഷം തടവ് 

ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:08 am IST

തൊടുപുഴ: പെണ്‍കുട്ടി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിൽ യുവാവിന് അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. 2020 ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി സ്വദേശി ബിനോയ് ആണ് പ്രതി. ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി.

പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോൾ ബിനോയ് ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി എന്നാണ് കേസ്. പെൺകുട്ടി വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്ന സമയത്താണ് സംഭവം. ഈ സമയം വീട്ടിലെത്തിയ ബിനോയ് ‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന നടത്തി. പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോഴാണ് ബിനോയ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുമ്പ് പലതവണ ബിനോയ് പെണ്‍കുട്ടിയെ പിന്തുടർന്ന് ശല്യപ്പടുത്തിയിരുന്നതായും ഇവർ പരാതിയിൽ പറഞ്ഞു. കുറ്റം തെളിഞ്ഞതോടെ ബിനോയിയെ അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now